തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് ഫീസ് അരലക്ഷം രൂപ വീതം കൂട്ടി. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണയസമിതിയാണ് ഫീസ് വർധിപ്പിച്ചത്. എന്നാല്‍ ഈ ഫീസ് വര്‍ധന മതിയാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മാനേജ്‌മെന്റുകൾ. ചൊവ്വാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി.
ഫീസ് വര്‍ധന വേണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് അരലക്ഷം വീതം എല്ലാ കോളേജുകളിലും കൂട്ടിയത്. 19 കോളെജുകളിലെ ഫീസ് ഘടനയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം വരെയാകും ഫീസ്. കഴിഞ്ഞ വര്‍ഷം ഹൈക്കോടതി റദ്ദാക്കിയ ഫീസ് ഘടനയായതിനാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉടന്‍ തന്നെ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ വ്യക്തമാക്കിയിരുന്നു. നടപടിക്രമങ്ങളിലെ സാങ്കേതികപ്പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഫീൽ ഘടന റദ്ദാക്കിയത്.
Post Your Comments