ഡൽഹി: ഇന്ത്യൻ മെഡിക്കൽ കോളജുകളിൽ പ്രവേശനം നൽകണമെന്ന ആവശ്യവുമായി യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ. ഈ ആവശ്യം ഉന്നയിച്ച് ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പ്രതിഷേധം നടത്തി. പഠനം പൂർത്തീകരിക്കാൻ അതാത് സംസ്ഥാനത്തെ സർവകലാശാലകളിൽ സൗകര്യമൊരുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
500ഓളം എംബിബിഎസ് വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. എന്നാൽ, ഇവർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്. ‘എൻട്രൻസ് എഴുതി യോഗ്യത നേടൂ വേറെ സൂത്രപണികൾ ഒന്നും നടക്കില്ല… മെരിറ്റിൽ തള്ളിപ്പോയ നല്ലൊരു വിഭാഗം പുറത്തുണ്ട് അവരെ അപമാനിക്കൽ ആകും…’ എന്നാണ് ചിലരുടെ കമന്റ്.
‘ ഒരു ഇഞ്ചക്ഷൻ എടുക്കാൻപോലും ഉക്രൈൻ മെഡിക്കൽ വിദ്യാർത്ഥികളെ അവിടെ പഠിപ്പിച്ചിട്ടില്ല പണകൊഴുപ്പ് മൂത്തവർ ഓസിന് മക്കളെ ഡോക്ടർ ആക്കാൻ വിട്ടു. എന്നിട്ട് രക്ഷിച്ചുകൊണ്ടു വന്നപ്പോൾ രാജ്യത്തിനും ഭരണകൂടത്തിനും എതിരെ തിരിയുന്ന ഇവരെയൊന്നും ഇന്ത്യയിൽ പ്രൈവറ്റ് സ്ഥാപനത്തിൽ പോലും അനുവദിക്കരുത്, അത് വരും തലമുറയുടെ ഭാവിയെ ബാധിക്കും..’ എന്നും ചില കമന്റുകൾ ഉണ്ട്.
‘എൻട്രൻസ് എക്സാം എഴുതി ജയിച്ചിട്ട് കേറിയാൽ മതി.. അങ്ങനെ ചുളുവിൽ കേറിപ്പറ്റണ്ട.. ഉക്രൈനിൽ പോകുമ്പോ ഇവിടുത്തെ യൂണിവേഴ്സിറ്റിയെപ്പറ്റി അറിയാഞ്ഞിട്ടൊന്നുമല്ലല്ലോ..’ എന്നും ചിലർ പറയുന്നുണ്ട്.
Delhi | Students who returned from Ukraine gather along with their parents at Jantar Mantar demanding admission to Indian institutions for their remaining education
Govt should save our children’s careers the way they saved their lives &brought them back from Ukraine,say parents pic.twitter.com/nFL8KcNic5
— ANI (@ANI) April 17, 2022
Post Your Comments