ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തിന് മുന്‍പ് ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. ബാറ്റ്സ്മാന്‍ ഉസ്മാന്‍ ഖവാജ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കില്ല. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ പരിക്ക് പറ്റിയ തിനെ തുടർന്നാണിത്. ഓസ്‌ട്രേലിയന്‍ എ ടീമിനൊപ്പമുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മാത്യൂ വേഡായിരിക്കും ഖവാജയ്ക്ക് പകരക്കാരനായി ടീമിലെത്തുക. ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാങറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം നേരത്തെ പരിക്ക് മൂലം ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങള്‍ നഷ്ട്ടപെട്ട ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിനും സെമിഫൈനലില്‍ കളിക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.
Post Your Comments