ലണ്ടന്‍ : പാക്കിസ്ഥാന് മുന്‍ ക്യാപ്റ്റനും ഇന്ത്യൻ ടെന്നീസ് താരമായ സാനിയ മിർസയുടെ ഭർത്താവുമായ ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു.വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 94 റണ്‍സിന് പാക്കിസ്ഥാന് വിജയിച്ചതിനു പിന്നാലെയാണ് മാലിക്ക് വിരമിക്കുന്ന കാര്യം പുറത്തുപറഞ്ഞത്.
ലോകകപ്പിന്റെ സെമി കാണാതെ പാക്കിസ്ഥാന് പുറത്തുപോയിരുന്നു. തീരുമാനം നേരത്തെ എടുത്തിരുന്നുവെന്നും പിന്നീട് പലകാരണങ്ങൾ വിരമിക്കൽ നീണ്ടുപോയതാണെന്നും മാലിക് വ്യക്തമാക്കി. ഒപ്പം കളിച്ചവര്‍ക്കും, പരിശീലകര്‍ക്കും, സുഹൃത്തുക്കള്‍ക്കും, സ്പോണ്‍സര്‍മാര്‍ക്കും, മാധ്യമങ്ങള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും എല്ലാത്തിലുമുപരി ആരാധകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മാലിക്ക് കൂട്ടിച്ചേര്‍ത്തു.
വേദനയുണ്ടാക്കുന്ന തീരുമാനമാണിത് പക്ഷേ, കരിയറിനേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സമയം കുടുംബത്തിനൊപ്പം ചെലവിടാനാകുമെന്നത് തന്നെ സന്തുഷ്ടനാക്കുന്നുണ്ടെന്നും ട്വന്റി-20 ഫോര്‍മാറ്റില്‍ കൂടുതൽ ശ്രദ്ധ നൽകുമെന്നും മാലിക് പറഞ്ഞു.
Post Your Comments