ശ്രീനഗര്‍: കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ സംസ്ഥാനത്തു നിന്നും നാടുകടത്തപ്പെ്ട്ട കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടു വരാനുള്ള ദൗത്യം ഏറ്റെടുത്ത് മിര്‍വായ്സ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള വിഘടനവാദി ഹുറിയത്ത് കോണ്‍ഫറന്‍സ്. നാലംഗ കശ്മീരി പണ്ഡിറ്റുകശും സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് പണ്ഡിറ്റുകളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളി ആവുമെന്ന് ഹുറിയത് അറിയിച്ചത്.
പണ്ഡിറ്റുകളെ തിരിച്ചു കൊണ്ടു വരുന്ന പദ്ധതി ഏകീകരിക്കാനായി
വിഘടനവാദിയായ ഹുറിയത്ത്, കശ്മീരി സിവില്‍ സൊസൈറ്റി, കുടിയേറ്റ പണ്ഡിറ്റുകള്‍, ഇപ്പോഴും താഴ്വരയില് താമസിക്കുന്നവര്‍ എന്നീ അംഗങ്ങള്‍ അടങ്ങിയ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മിര്‍വൈസ് പറഞ്ഞു. ”കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവ് ഒരു മാനുഷിക പ്രശ്നമാണ്, എല്ലാവരേയും ഉള്‍പ്പെടുത്തുക എന്നതാണ് ആശയം. പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ കശ്മീരി പണ്ഡിറ്റുകളുമായും സിവില്‍ സമൂഹവുമായും പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും മിര്‍വൈസ് പറഞ്ഞു.
കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് 1990യാണ് പണ്ഡിററ് സമൂഹം രാജ്യത്തിന്റെ നാനാഭാഗങ്ങളിലേയ്ക്ക് പലായനം ചെയ്തത്. സര്‍ക്കാരിന്റെ കണക്കനുസരിച്ച ഇക്കാലയളവില്‍ 154,080 ആളുകളാണ് കശ്മീരില്‍ നിന്നും പലായനം ചെയ്തത്.
ഹൈക്കോടതിയുടെ രാജ്ബാഗ് ഓഫീസില്‍ വച്ച് കുടിയേറ്റ പണ്ഡിറ്റുകളുടെ പ്രതിനിധി സതീഷ് മഹല്ദാറിന്റെ നേതൃത്വത്തില്‍ മിര്‍വെയ്സുമായി നടത്തയ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് പണ്ഡിറ്റുകളുടെ തിരിച്ചുവരര് ഏകോപിപ്പിക്കുവാനുള്ള തീരുമാനത്തിലെത്തിയത്.
Post Your Comments