തിരുവനന്തപുരം: പോലീസ് ജയിലിലേക്ക് എത്തിക്കുന്ന പ്രതികളുടെ ശാരീരിക മാനസിക ആരോഗ്യ നിലയില്‍ സംശയം തോന്നിയാല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ അവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. പ്രതിക്ക് എഴുനേറ്റ് നില്‍ക്കാനും നടക്കാനും സ്വയം തിരിച്ചറിയാനും സംസാരിക്കാനും കഴിയുന്നുണ്ടോ, സംസാരത്തിലോ പ്രവൃത്തിയിലോ അസ്വഭാവികമായി എന്തെങ്കിലുമുണ്ടോ എന്നീ കാര്യങ്ങള്‍ ജയിലില്‍ അഡ്മിഷന്‍ ഡ്യൂട്ടിയിലുള്ളവര്‍ ശ്രദ്ധിക്കണം. ഹെഡ് വാര്‍ഡന്‍മാരും ജയില്‍ സൂപ്രണ്ടുമാരുമാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയാല്‍ ജയിലിനും ജീവനക്കാര്‍ക്കും പേരുദോഷമുണ്ടാക്കുന്ന പലതും ഒഴിവാക്കാന്‍ കഴിയുമെന്നും ഋഷിരാജ് സിംഗ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
Post Your Comments