മോഗ : രക്തം കൊണ്ട് രാഷ്ട്രപതിക്ക് കത്തെഴുതി പെൺകുട്ടികൾ. കള്ളക്കേസില്‍ കുടുക്കി പോലീസ് വേട്ടയാടുകയാണെന്നും സഹായിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കത്തെഴുതിയിരിക്കുന്നത്. രണ്ട് പഞ്ചാബി പെണ്‍കുട്ടികളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയിക്കുന്നത്.
തങ്ങളെ ആരോ കേസില്‍ കുടുക്കിയതാണ്. ഭയത്തോടെയാണ് ജീവിക്കുന്നത്. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും അല്ലെങ്കില്‍ ദയാവധത്തിന് അനുമതി നല്‍കണമെന്നും കത്തില്‍ പറയുന്നു. സംഭവം പോലീസിനോട് നിരവധി പറഞ്ഞുവെങ്കിലും അത് നിരസിച്ചു.
അതേസമയം വിസ തട്ടിപ്പ്, വഞ്ചന കേസുകളാണ് മോഗ പോലീസ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ വിദേശത്തു കൊണ്ടു പോകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന് പരാതിയുണ്ടെന്നാണ് മോഗ പോലീസ് നല്കുന്ന വിശദീകരണം.
Post Your Comments