KeralaLatest News

കാര്‍ഷിക വായ്പ്പ അനര്‍ഹര്‍ തട്ടിയെടുക്കുന്നു: കടിഞ്ഞാണിടുമെന്ന് വി എസ് സുനില്‍ കുമാര്‍

കോഴിക്കോട്: കാര്‍ഷിക വായ്പകള്‍ അനര്‍ഹരായവര്‍ തട്ടിയെടുക്കുന്നുവെന്ന് സംസ്ഥാന കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. കാര്‍ഷിക വായ്പകള്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് മാത്രം കിട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.നിലവിലെ വായ്പാ കണക്കുകള്‍ പരിശോധിച്ചാല്‍ കാര്‍ഷിക വായ്പ കൈപ്പറ്റിയവരും കര്‍ഷകരുടെ എണ്ണവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും കൃഷി മന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്ക് ലഭിക്കുന്ന വായ്പാ ഇളവുകള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തും. കാര്‍ഷിക സ്വര്‍ണ്ണവായ്പകള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി മാത്രമേ നല്‍കാവൂ. അല്ലെങ്കില്‍ കൃഷിയാവശ്യത്തിന് മാത്രം വായ്പ എന്ന സാക്ഷ്യപത്രം ഹാജരാക്കിയ ശേഷം മാത്രം ലോണ്‍ അനുവദിക്കാവൂവെന്നും കൃഷിമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button