കാബൂള്‍: പാകിസ്ഥാൻ ടെലിവിഷന്‍ അവതാരകയ്ക്ക് പറ്റിയ നാക്ക് പിഴയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ചാനല്‍ ചര്‍ച്ചക്കിടെ ആപ്പിള്‍ കമ്പനി നിര്‍മിച്ച് പുറത്തിറക്കുന്ന മാക് ബുക്ക്, ഐഫോണ്‍ എന്നിവയുടെ വരുമാനത്തെക്കുറിച്ച് പാനലിസ്റ്റ് സംസാരിക്കുകയുണ്ടായി. ആപ്പിളിന്റെ വരുമാനം പാകിസ്ഥാന്റെ ബജറ്റിനെക്കാളും വലുതാണെന്ന് അദ്ദേഹം പറയുകയുണ്ടായി. അതേ, ഞാന്‍ കേട്ടിട്ടുണ്ട് ഒരു ആപ്പിളിന് പോലും വലിയ വിലയാണെന്ന് അവതാരക മറുപടിയും നൽകി. എന്നാല്‍ പാനലിസ്റ്റ് അവതാരകയോട് ആപ്പിള്‍ ഫോണിനെക്കുറിച്ചാണ് സംസാരിച്ചതെന്നും പഴത്തെക്കുറിച്ച് അല്ലെന്നും തിരുത്തുകയായിരുന്നു.
Apple business and types of apple, just some regular tv shows in Pakistan.. pic.twitter.com/3Sr7IBl7ns
— Naila Inayat नायला इनायत (@nailainayat) July 4, 2019
Post Your Comments