ന്യൂഡല്‍ഹി: ഊര്‍ജ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്ന പദ്ധതികളുമായി ധനമമന്ത്രി നിര്‍മല സീതാരാമന്റെ കന്നി ബജറ്റ്. രാജ്യം അതിന്റെ 75 മത് സ്വാതന്ത്രദിനം ആഘോഷിക്കുന്ന 2022ല്‍ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതിയും പാചക വാതകവും എത്തിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
ഊര്‍ജ മേഖലയില്‍ എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു രാജ്യം ഒറ്റ ഗ്രിഡ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനൊപ്പം ഗ്യാസ് ഗ്രിഡ്, വാട്ടര്‍ ഗ്രിഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട രൂപ രേഖയും ഈ വര്‍ഷം അവതരിപ്പിക്കുമെന്നും ബജറ്റിലുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ സൗഭാഗ്യ പദ്ധതിയിലൂടെ 2.63 കോടി വീടുകളില്‍ വൈദ്യുതി എത്തിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടു.
2022 ഓടെ എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും വൈദ്യുതി, എല്ലാവര്‍ക്കും ഗ്യാസ് എന്നിവ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളാണ്. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രധാന്‍മന്ത്രി ആവാസ് യോജന കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കും. ഗ്രാമീണമേഖലയിലെ ഗതാഗത സൗകര്യത്തിനായി ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍ കാര്‍ഡ് പ്രാവര്‍ത്തികമാക്കും. വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള പദ്ധതികളും ബജറ്റിന്റെ ഭാഗമാണ്.
Post Your Comments