ന്യൂഡല്‍ഹി: അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയതിനെ തുടര്‍ന്ന് വകുപ്പിന്റെ ഇടക്കാല ഡയറക്ടറായി നിയമിച്ച എം നാഗേശ്വര റാവുവിനെ തത് സ്ഥാനത്തു നിന്നും നീക്കി. ഫയര്‍ സര്‍വീസസ്, സിവില്‍ സിഫന്‍സ്, ഹോംഗാര്‍ഡ്സ് എന്നീ വിഭാഗങ്ങളുടെ ഡയറക്ടര്‍ ജനറലായാണ് പുതിയ നിയമനം. പ്രധാനമന്ത്രി നേതൃത്വ നല്‍കുന്ന കാബിനറ്റിലെ നിയമ കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം.
1986 ഐപിഎസ് ബാച്ചിലെ അംഗമാണ് നാഗേശ്വര റാവു. ഇദ്ദേഹം രണ്ടു തവണ സിബിഐയുടെ ഇടക്കാല ഡയറക്ടറായി പ്രവര്‍ത്തമനുഷ്ഠിച്ചിട്ടുണ്ട്. കോടതിയലക്ഷ്യത്തിന്റെ പേരില്‍ രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുള്ള സുപ്രീം കോടതി ബെഞ്ച് ഫെബ്രുവരിയില്‍ റാവുവിനെ ശാസിച്ചിരുന്നു.
ഡയറക്ടര്‍ ജനറല്‍ ഗ്രേഡിലുള്ളവര്‍ക്ക് മാത്രം നിയമനം ലഭിക്കുന്നതാണ് ഫയര്‍ സര്‍വീസസ്, സിവില്‍ സിഫന്‍സ്, ഹോംഗാര്‍ഡ്സ് എന്നീ വകുപ്പുകള്‍. എന്നാല്‍ വകുപ്പിന്റെ തലപ്പത്തേക്ക് അഡീഷണല്‍ ഡയറക്ടറായ റാവുവിനെ നിയമിച്ച് തസ്തിക തരം താഴ്ത്തിയതായി സര്‍ക്കാര്‍ വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിലൂടെ വ്യക്തമാക്കി.
Post Your Comments