Latest NewsBahrain

ബഹ്‌റൈനിൽ പിഞ്ചുമക്കളുടെ മുമ്പിൽ മലയാളി മുങ്ങിമരിച്ചു

മനാമ: ബഹ്‌റൈനിലെ നീന്തൽ കുളത്തിൽ മലയാളി മുങ്ങി മരിച്ചു. തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി പടിയൂര്‍ രഞ്ജിത് കാരയില്‍ (42) ആണ് നീന്തുന്നതിനിടെ വെള്ളത്തില്‍ താഴ്ന്നു പോയി മരണപ്പെട്ടത്.

കുടുംബ സമേതം ബഹ്‌റൈനില്‍ താമസിച്ചു വന്നിരുന്ന രജ്ഞിത്ത് കുട്ടികളോടൊപ്പമാണ് ഉമ്മുല്‍ ഹംസത്തെ നീന്തൽ കുളത്തിലേക്ക് പോയിരുന്നത്. കുട്ടികള്‍ക്കു മുന്പില്‍ നീന്തി കൊണ്ടിരിക്കെ പെട്ടെന്ന് വെള്ളത്തിലേക്ക് താഴ്ന്നു പോയെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.

കുട്ടികള്‍ ഇക്കാര്യം ബന്ധുക്കളോട് പറയുകയും അവര്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയായ ഇദ്ദേഹം ഇലക്‌ട്രോണിക്കല്‍ ഡിസൈനറാണ്. നീന്തല്‍ വശമില്ലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടൻ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും

shortlink

Related Articles

Post Your Comments

Related Articles


Back to top button