ലീഡ്ഡ്: ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ പകച്ചുനിന്നെങ്കിലും ഇന്ത്യയ്‌ക്കെതിരെ ഭേദപ്പെട്ട സ്‌കോറുമായി ശ്രീലങ്ക. സെഞ്ചുറിയുമായി തകര്‍ത്തുകളിച്ച ഏയ്ഞ്ചലോ മാത്യൂസിന്‍റെ മികവില്‍ 264 റണ്‍സാണ് ലങ്ക നേടിയത്. ടോസ് നേടിയ ലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തന്റെ തീപാറുന്ന പന്തുകൾക്ക് മുന്നിൽ പകച്ചുനിന്ന ശ്രീലങ്കന്‍ നായകനെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കെെകളില്‍ എത്തിച്ച ബൂമ്ര ആദ്യ രണ്ട് ഓവര്‍ ഒരു റണ്‍സ് പോലും വഴങ്ങാതെയാണ് പൂര്‍ത്തിയാക്കിയത്.അധികം വെെകാതെ കുശാല്‍ പെരേരെയെയും പുറത്താക്കി. 14 പന്തില്‍ 18 റണ്‍സാണ് കുശാല്‍ കുറിച്ചത്. അവിഷ്ക ഫെര്‍ണാണ്ടോയെ (20) ഹാര്‍ദിക് പാണ്ഡ്യയും വീഴ്ത്തിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി. എന്നാല്‍, പിന്നീട് ഒന്നിച്ച മാത്യൂസും തിരിമാനെയും ചേര്‍ന്ന് പിടിച്ച് നിന്നതോടെ പതിയെ ലങ്ക മത്സരത്തിലേക്ക് തിരിച്ചെത്തി. ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ഈ കൂട്ടുകെട്ടിനെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി സഹായിച്ചതോടെ 124 റണ്‍സിന്‍റെ നിര്‍ണായക സഖ്യം ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തി.
അവസാനം 37-ാം ഓവറില്‍ കുല്‍ദീപിന്‍റെ പന്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്‍കി തിരിമാൻ ഔട്ടായി. പാണ്ഡ്യയെ ഫോറിന് പായിച്ച് 115-ാം പന്തില്‍ മാത്യൂസ് സെഞ്ചുറിയിലേക്കെത്തി.അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മാത്യൂസും പുറത്തായി. 128 പന്തില്‍ 113 റണ്‍സെടുത്ത മാത്യൂസ് ബൂമ്രയുടെ പന്തില്‍ രോഹിത്തിന് ക്യാച്ച് നല്‍കിയാണ് ക്രീസ് വിട്ടത്.
Sri Lanka finish on 264/7
It’s a lot more than it looked like they would make when Jasprit Bumrah reduced them to 55/4, and they’ve got Angelo Mathews to thank.
Will it be enough?#SLvIND | #CWC19 pic.twitter.com/PaLShJ37kA
— Cricket World Cup (@cricketworldcup) July 6, 2019
Post Your Comments