ലീഡ്സ്: ലോകകപ്പില്‍ അവസാന ഗ്രൂപ്പ് മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. ശ്രീലങ്കയുമായാണ് പോരാട്ടം. ഇന്ത്യന്‍ സമയം വൈകിട്ട് 3 മുതല്‍ ലീഡ്സിലെ ഹെഡിംഗ്‌ലിയിലാണ് മത്സരം. ഇന്ത്യ നേരത്തേ തന്നെ സെമി ഉറപ്പിച്ചു കഴിഞ്ഞതാണ്. ശ്രീലങ്കയുടെ പ്രതീക്ഷകള്‍ അവസാനിച്ചതിനാൽ തന്നെ സമ്മർദ്ദമില്ലാതെ ഇരുടീമുകളും ഏറ്റുമുട്ടും.
മദ്ധ്യനിരയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഇന്നിറങ്ങുന്നത്. അവസാന ഓവറുകളിലെ മെല്ലപ്പോക്കുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ പരിഹാരം കാണാൻ ശ്രമിക്കും. ദിനേഷ് കാര്‍ത്തിക്കിന് ഒരവസരം കൂടി നല്‍കുമോ അതോ കേദാര്‍ മടങ്ങിയെത്തിയേക്കുമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ല. ഹെഡിംഗ്‌ലിയിലെ സാഹചര്യം പരിഗണിച്ച് കുല്‍ദീപും ചഹാലും ഇന്ന് കളിക്കാന്‍ സാധ്യതയുണ്ട്.
സാധ്യതാ ടീം: രോഹിത്, രാഹുല്‍, കൊഹ്‌ലി, പന്ത്, കാര്‍ത്തിക്/കേദാര്‍/ജഡേജ, ധോണി, ഹാര്‍ദ്ദിക്, ഷാമി/ഭുവനേശ്വര്‍, കുല്‍ദീപ്, ചഹാല്‍,ബുംറ
Post Your Comments