ലീഡ്സ്: ലോകകപ്പിൽ ഇന്ത്യയുടെ ജൈത്രയാത്ര തുടരുന്നു. ശ്രീലങ്കയെ 7 വിക്കറ്റിന് തകര്‍ത്ത് ഏഴാം ജയം ഇന്ത്യ സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീ ലങ്ക നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 264 റൺസ് മറുപടി ബാറ്റിങ്ങിൽ അനായാസം ഇന്ത്യ മറികടന്നു. 43.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് സ്വന്തമാക്കി.
India finish the #CWC19 group stages with a win!
Rohit Sharma and KL Rahul's centuries made the chase into a cruise after Jasprit Bumrah's 3/37 kept Sri Lanka to 264/7#SLvIND pic.twitter.com/F8dNE0jSLe
— ICC Cricket World Cup (@cricketworldcup) July 6, 2019
തകർപ്പൻ സെഞ്ചുറികൾ നേടിയ ഹിറ്റ്മാൻ രോഹിത് ശർമ(103), കെ എൽ രാഹുൽ(111) എന്നിവരാണ് ഇന്ത്യയുടെ വിജയ ശിൽപ്പികൾ. ഋഷഭ് പന്താണ്(4) പുറത്തായ മറ്റൊരു താരം. നായകൻ വിരാട് കോഹ്‌ലി(34),ഹർദിക് പാണ്ഡ്യ(4) എന്നിവർ പുറത്താകാതെ നിന്നു. ശ്രീ ലങ്കയ്ക്ക് വേണ്ടി മലിംഗ, കാസുൻ രജിത,ഇസുരു ഉദാന എന്നിവർ ഒരു വിക്കറ്റ് വീതം സ്വന്തമാക്കി.
Over to you Australia… ?#CWC19 | #SLvIND pic.twitter.com/RSi5QgUHEI
— ICC Cricket World Cup (@cricketworldcup) July 6, 2019
ആഞ്ചെലോ മാത്യൂസിന്റെ (113) സെഞ്ചുറിയും, ലഹിരു തിരുമെന്നേയുടെ(53) അർദ്ധ സെഞ്ചുറിയുമാണ് ഭേദപ്പെട്ട സ്കോർ നേടാൻ ശ്രീ ലങ്കയെ സഹായിച്ചത്. ദിമുത് കരുണരത്‌നെ(10), കുശാൽ പെരേര(18), ആവിഷ്ക് ഫെർണാണ്ടോ(20), കുശാൽ മെന്റിസ്(3), തിസാര പെരേര(2) എന്നിവരാണ് പുറത്തായ താരങ്ങൾ. ധനഞ്ജയ ഡി സിൽവ(29), ഇസുരു ഉദാന(1) എന്നിവർ പുറത്താകാതെ നിന്നു. ഇന്ത്യക്കായി ബുംറ മൂന്ന് വിക്കറ്റ് എറിഞ്ഞിട്ടപ്പോൾ ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ ഒരു വിക്കറ്റ് വീതം എറിഞ്ഞിട്ടു.
The Hitman just can't miss at the moment ?
Rohit Sharma brings up his fifth ? at #CWC19 – no batsman has ever made as many at a single World Cup ?
What a player! pic.twitter.com/apwVq4WW6b
— ICC Cricket World Cup (@cricketworldcup) July 6, 2019
നേരത്തെ തന്നെ സെമി ഉറപ്പിച്ച ഇന്ത്യ, ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
സ്കോര്‍: ശ്രീലങ്ക- 264/7 50 ഓവര്‍ ഇന്ത്യ-265/3 43.3 ഓവര്‍
Post Your Comments