Latest NewsKerala

തെളിവെടുപ്പിനായി വിലങ്ങഴിച്ചു: പോലീസിനെ മുറിയില്‍ പൂട്ടിയിട്ട് പ്രതി ഓടി രക്ഷപ്പെട്ടു

ഒട്ടനവധി കേസിലെ പ്രതിയായ സെബിന്‍ ഒരു ബൈക്ക് മോഷണത്തിനിടെ സിസിടിവിയില്‍ കുടിങ്ങയതോടെയാണ് പോലീസ് ഇയാള്‍ക്കെതിരെയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്

തിരുവനന്തപുരം: നിരവധി മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ പോലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബൈക്ക് മോഷണക്കേസ് പ്രതിയായ കാട്ടാക്കട തൂങ്ങാംപാറ സ്വദേശി സെബിന്‍ സ്റ്റാലിന്‍ ആണ് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടത്. വിരലടയാളം എടുക്കുന്നതിനായി വിലങ്ങ് അഴിച്ചപ്പോഴായിരുന്നു സംഭവം.

ഒട്ടനവധി കേസിലെ പ്രതിയായ സെബിന്‍ ഒരു ബൈക്ക് മോഷണത്തിനിടെ സിസിടിവിയില്‍ കുടിങ്ങയതോടെയാണ് പോലീസ് ഇയാള്‍ക്കെതിരെയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. തുടര്‍ന്ന് മാറന്നല്ലൂരിലെ വീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ പോലീസ് വീടുവളഞ്ഞതറിഞ്ഞ സെബിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പോലീസ് ഇയാളെ ഓടിച്ചിട്ട് പിടിക്കുികയായിരുന്നു.

എന്നാല്‍ ഇന്നലെ ഉച്ചയോടെ ബൈക്ക് മോഷണക്കേസില്‍ വിരലടയാളം എടുക്കുന്നതിനായി സ്‌റ്റേഷനില്‍ വച്ച് സബിന്റെ വിലങ്ങ് അഴിച്ച് നടപടികളിലേയ്ക്ക് കടക്കുന്നതിനിടെ പോലീസിനെ തള്ളിയിട്ട് മുറി പൂട്ടി പ്രതി രക്ഷപ്പെടുകയായിരുന്നു.

സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാറിനെ തള്ളിയിട്ട ശേഷമാണ് പ്രതി ഓടി രക്ഷപ്പെട്ടത്. തുടര്‍ന്ന് മുറിയുടെ വാതില്‍ പുറത്തു നിന്ന് പൂട്ടി. തുടര്‍ന്ന് സ്റ്റേഷനു പിന്നിലുള്ള മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പാറാവിനുണ്ടായിരുന്ന വനിത പോലീസുകാര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും സെബിന്‍ രക്ഷപ്പെട്ടിരുന്നു.

സിഐയും എസ്‌ഐയും അടക്കമുള്ള ഉദ്യോഗസ്ഥരെല്ലാം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സമയത്തായിരുന്നു സംഭവം. ക്രൈം വിഭാഗത്തില്‍ ഏതാനും പൊലീസുകാര്‍ മാത്രമാണ് അപ്പോള്‍ സ്‌റ്റേഷനിലുണ്ടായത്. എന്നാല്‍ ചെരിപ്പിടാതെ ഒരാള്‍ സ്റ്റേഷനില്‍ നിന്നിറങ്ങി അരിസ്റ്റോ ജംഗ്ഷനിലേക്ക് പോകുന്നതു കണ്ടുവെന്ന് അടത്തുള്ള ജ്യൂസ് കടക്കാരനും ഹോട്ടല്‍ സെക്യൂരിറ്റിയും പോലീസിനോട് പറഞ്ഞിട്ടുണ്ട്.

അതേസമയം വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതിനാലാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button