ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ എണ്‍പത്തിനാലാം പിറന്നാല്‍ ആഘോഷിച്ച് ധരംശാലയിലെ അനുയായികള്‍. കേക്ക് മുറിച്ചും ഗുരുവിന് ആയുരാരോഗ്യസൗഖ്യം നേര്‍ന്നുമായിരുന്നു ആഘോഷം. സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവിന് ലോകമെമ്പാടുനിന്നുമുള്ള വിശിഷ്ടവ്യക്തികള്‍ ആശംസകള്‍ അറിയിച്ചു. ന്യൂഡല്‍ഹിയിലെ മജ്‌നു കാ ടില്ലയിലെ ടിബറ്റന്‍ മഠത്തിലും ആഘോഷം സംഘടിപ്പിച്ചിരുന്നു.
1989 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ലാമയ്ക്ക് ട്വിറ്റര്‍ വഴി നൊബേല്‍ പ്രൈസും പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചു. ‘പതിനാലാം ദലൈലാമയുടെ പിറന്നാളായ ശുഭദിനത്തില്‍ അഗാധമായ ഭക്തിയും പ്രാര്‍ത്ഥനയും ആശംസകളും അര്‍പ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി റിജിജുവും ട്വീറ്റ് ചെയ്തു.
ബുധനാഴ്ച ബുദ്ധക്ഷേത്രമായ സുഗ്ലാഗ്ഖാങ്ങില്‍ ടിബറ്റന്‍ ഗവണ്‍മെന്റിന്റെ മുന്‍ സ്റ്റാഫ് അംഗങ്ങള്‍ സംഘടിപ്പിച്ച നീണ്ട പ്രാര്‍ത്ഥനാ ചടങ്ങില്‍ ദലൈലാമ പങ്കെടുത്തിരുന്നു. നംഗ്യാല്‍ മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങില്‍ മൂവായിരത്തോളം ടിബറ്റുകാര്‍ പങ്കെടുത്തു.
Post Your Comments