Latest NewsIndia

കേന്ദ്ര ബജറ്റ് ; റെയിൽ വികസനത്തിന് പിപിപി മോഡൽ

ഡൽഹി : റെയിൽ വികസനത്തിന് പിപിപി മോഡൽ കൊണ്ടുവരും. റെയിൽവികസനത്തിന് വന്‍വിഹിതം നല്‍കും. 2030 വരെ 50 ലക്ഷം കോടി ചെലവഴിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റിൽ പറഞ്ഞു.210 കിലോമീറ്റര്‍ മെട്രോ ലൈനുകള്‍ ഈ വര്‍ഷം സ്ഥാപിക്കും.

ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ഇതിനായി ഇളവുകള്‍ നല്‍കുകയും ചെയ്യും. രാജ്യത്ത് ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് പദ്ധതി നടപ്പിലാക്കും.ഇതിനായി രണ്ടാം ഘട്ടത്തില്‍ 10000കോടിയുടെ പദ്ധതി നടപ്പാക്കും. ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയിലൂടെ എല്ലാം ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ സാധിക്കും.

ജല-വ്യോമയാന ഗതാഗത വികസന പദ്ധതികള്‍ കൊണ്ടുവരും. ജലമാര്‍ഗമുള്ള ചരക്ക് ഗതാഗതം വര്‍ധിപ്പിക്കും. പ്രധാൻമന്ത്രി സഡക് യോജന പദ്ധതിയിലൂടെ ഗ്രാമീണ റോഡുകളുടെ നിർമ്മാണവും നവീകരണവും വിപുലീകരിക്കും. മൂന്നാം ഘട്ടത്തിൽ ഒരു ലക്ഷം കിലോമീറ്റർ റോഡ് നവീകരണം പരിഗണനയിലെന്ന് ധനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button