Latest NewsIndia

രണ്ടുമണിക്കൂർ നീണ്ടുനിന്ന കേന്ദ്ര ബജറ്റ് അവതരണം പൂർത്തിയായി

ഡൽഹി : കേന്ദ്ര ബജറ്റ് അവതരണം പാർലമെന്റിൽ പൂർത്തിയായി.11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ വായിച്ചുതുടങ്ങിയ ബജറ്റ് ഒരുമണിക്ക് കഴിഞ്ഞപ്പോഴാണ് അവസാനിച്ചത്. ബജറ്റിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ അധിക സെസ് ഏർപ്പെടുത്തി. സ്വർണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ 10ൽ നിന്ന് 12.5 ശതമാനമാക്കി.

രാജ്യത്തെ ഈ വർഷം 3 ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയർത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 2014ൽ 1.85 ട്രില്യൻ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവർഷം അത് 3 ട്രില്യൻ ഡോളർ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ആധാർ നൽകും. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്ക് പെൻഷൻ പദ്ധതി. വൈദ്യുതി മേഖലയിൽ ഒരു രാജ്യം ഒരു ഗ്രിഡ് നിർദേശവും ബജറ്റിലുണ്ട്.

അടിസ്ഥാന സൗകര്യ വികസന മേഖലയിൽ 5 വർഷത്തിനുള്ളിൽ 100 ലക്ഷം കോടി രൂപ നിക്ഷേപം കൊണ്ടുവരും. രാജ്യാന്തര നിലവാരത്തിൽ 17 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും. വനിതകൾക്ക് മുദ്രാ ലോണിൽ പരിഗണന. നികുതി റിട്ടേണുകൾ ഏകീകരിക്കും. തൊഴിൽ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാലു കോഡുകളാക്കും. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്തും. ഗ്രാമീണ മേഖലകളില്‍ 75,000 സ്വയം തൊഴിൽ പദ്ധതി. എല്ലാ പഞ്ചായത്തുകളിലും ഇന്‍റർനെറ്റ്.

ഗ്രാമീണ റോഡുകളുടെ നിർമാണവും നവീകരണവും വിപുലപ്പെടുത്തും. 2025നകം 1.25 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമിക്കും റെയിൽവേ വികസനത്തിന് പിപിപി മോഡൽ. 2030നകം റെയിൽവേയിൽ 50 ലക്ഷം കോടി നിക്ഷേപം. ഇൻഷുറൻസ്, മാധ്യമം, വ്യോമയാന മേഖലകളിൽ വിദേശനിക്ഷേപം കൂട്ടും. ബഹിരാകാശ മേഖലയിൽ കമ്പനി വരും. ഗ്രാമീണ മേഖലയിൽ 1.95 കോടി വീടുകൾ നിർമിക്കും. സ്ത്രീകള്‍ നേതൃത്വം നൽകുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം. 2020 ഓടെ നാല് പുതിയ എംബസികൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഇന്ത്യ മുഴുവൻ സന്ദർശിക്കാൻ ഒറ്റ ട്രാവൽ കാർഡ്. അടുത്ത വർഷത്തോടെ എല്ലാവര്ക്കും വീട്. വൈദ്യുതിയിലും പാചകവാതത്തിലും ഇളവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button