ന്യൂ ഡൽഹി : കേന്ദ്രബജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. നടപ്പുസാമ്പത്തിക വര്‍ഷത്തിലേക്കായി രണ്ടാമത്തെ ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ഫെബ്രുവരിയില്‍ പീയൂഷ് ഗോയല്‍ ആണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ശേഷം പൊതുതെരഞ്ഞെടുപ്പ് നടക്കുകയും പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തതോടെയാണ് വീണ്ടും ബജറ്റ് സഭയില്‍ അവതരിപ്പിച്ചത്.
നേരത്തെ ജനപ്രിയ പ്രഖ്യാപനങ്ങളാല്‍ സമ്പന്നമായിരുന്ന ബജറ്റാണ് പീയൂഷ് ഗോയല്‍ അവതരിപ്പിച്ചിരുന്നതെങ്കിൽ സാമ്പത്തികവ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ബജറ്റ് അവതരിപ്പിച്ചത്.
ബജറ്റ് അവതരണത്തിന്റെ അടിസ്ഥാനത്തിൽ വില കൂടാനും കുറയാനും സാധ്യതയുള്ള വസ്തുകളുടെ പട്ടിക ചുവടെ ചേർക്കുന്നു
ഇവയ്ക്ക് വില കൂടും
പെട്രോള്‍
ഡീസല്‍
സ്വര്‍ണം
ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍
കശുവണ്ടി
ഓട്ടോ പാര്‍ട്സ്
ടൈല്‍സ്
മെറ്റല്‍ ഫിറ്റിംഗ്സ്
സിന്തറ്റിക് റബ്ബര്‍
ഒപ്റ്റികല്‍ ഫൈബര്‍ കേബിള്‍
ഡിജിറ്റല്‍ ക്യാമറ
സിസിടിവി ക്യാമറ
ഐപി ക്യാമറ
ഡിജിറ്റല്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് വീഡിയോ റെക്കോര്‍ഡേഴ്സ്
പിവിസി
മാര്‍ബിള്‍ സ്ലാബ്സ്
വിനില്‍ ഫ്ലോറിംഗ്
ഫര്‍ണിച്ചര്‍ മൗണ്ടിംഗ്
സിഗരറ്റ്
ഇവയ്ക്ക് വില കുറയും
വൈദ്യുതി വാഹനങ്ങള്‍
വൈദ്യുതി ഉപകരണങ്ങള്‍
Post Your Comments