പീരുമേട്: പീരുമേട് സബ് ജയില്‍ സന്ദര്‍ശിച്ച് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. രാജ്കുമാര് റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സന്ദർശനം. കസ്റ്റഡി മരണം സര്‍ക്കാരും ജയില്‍ വകുപ്പും ഗൗരവമായാണ് കാണുന്നതെന്നും പ്രതികള്‍ ആരായാലും കര്‍ശന നടപടിയെടുക്കുമെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി. ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍മാത്രമേ മരണകാരണം കണ്ടെത്താൻ കഴിയുകയുള്ളു. രാജ്കുമാറിന്റെ ശരീരത്തിലേറ്റ മുറിവുകളുടെ പഴക്കം ശാസ്ത്രീയമായി മനസിലാക്കാൻ കഴിയും. ഇതോടെ മരണകാരണമായ മുറിവുകള്‍ എവിടെവച്ചുണ്ടായാതാണെന്ന് കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ജയിലിലെത്തിച്ച 17 മുതല്‍ 21വരെയുള്ള സംഭവങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് മൂന്നു ദിവസത്തിനകം ലഭ്യമാകും.
Post Your Comments