മദ്രാസ് : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോൾ. 30 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് നളിനി പരോള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിലിൽ പരോള്‍ ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ നേരിട്ട് ഹാജരായി വാദിക്കാന്‍ മദ്രാസ് ഹൈക്കോടതി നളിനിക്ക് അനുമതി നല്‍കിയിരുന്നു.
Rajiv Gandhi Assassination case: Convict Nalini gets 30 day parole from Madras High Court. pic.twitter.com/ZWVo76LxlN
— ANI (@ANI) July 5, 2019
1991 മേയ് 21 ന് ചാവേര്‍ സ്‌ഫോടനത്തിലൂടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളായ നളിനി കഴിഞ്ഞ 27 വര്‍ഷക്കാലമായി ജയിലിലാണ്. 2016 ല്‍ പിതാവിന്‍റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയിട്ടുള്ളത്.
Post Your Comments