Latest NewsKerala

മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികൾക്കും, ഹൗസ് സര്‍ജന്മാർക്കും ആശ്വസിക്കാവുന്ന തീരുമാനവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഹൗസ് സര്‍ജന്മാരുടേയും, മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടേയും സ്റ്റൈപ്പന്റ് ഉയർത്തി. പിജി വിദ്യാര്‍ത്ഥികള്‍ക്ക് 10000 രൂപയും, ഹൗസ്‌ സര്‍ജന്മാരുടെ സ്‌റ്റൈപ്പന്റ് 5000 രൂപയും, സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സുകള്‍ക്ക് 16000, 17000, 18000 എന്ന നിലയിലുമാണ് സ്‌റ്റൈപ്പന്റ് വർധിപ്പിച്ചിരിക്കുന്നത്.

പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും സ്‌റ്റൈപ്പന്റ് വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല പണിമുടക്ക് നടത്താനിരുന്നതാണ്. സ്റ്റൈപ്പന്റ് വര്‍ധിപ്പിക്കുമന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമര പരിപാടിയിൽ നിന്ന് പിന്മാറിയത്.

ദന്തല്‍ വിഭാഗത്തിലെ ബോണ്ട് വ്യവസ്ഥയിലുള്ള സീനിയര്‍ റെസിഡന്റുമാരുടെ സ്‌റ്റൈപ്പന്റില്‍ 20000 രൂപ വര്‍ധിപ്പിച്ചതായും, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ റെസിഡന്റുമാര്‍ക്കുള്ള സ്റ്റൈപ്പന്റ് 42000 രൂപയായി വര്‍ധിപ്പിച്ചതായും ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു. ആദ്യമായാണ് 2015 ന് ശേഷം സ്‌റ്റൈപ്പന്റ് വര്‍ധനവുണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button