ന്യൂയോര്‍ക്ക്: പ്രായം കൊണ്ടാണ് ഈ ദമ്പതികള്‍ വ്യത്യസ്തരാവുന്നത്. അമേരിക്കയിലെ ഒഹിയോയില്‍ ജോണും, ഫില്ലിസും വിവാഹിതരാകുന്ന വാര്‍ത്ത അങ്ങനെയാണ് ശ്രദ്ധിക്കപ്പെട്ടത്. ജോണിന് വയസ് 100 ഉം ഫില്ലിസിന് വയസ് 102 മാണ്. രണ്ട് കൊല്ലമായി ഡേറ്റിംഗിലായിരുന്ന ഇവര്‍ ഒഹിയോയില്‍ വച്ചാണ് കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഇരുവരുടെയും ജീവിത പങ്കാളികള്‍ നേരത്തെ മരിച്ചതാണ്. കുറേക്കാലമായി ഒന്നിച്ച് സമയം ചിലവഴിക്കുന്നതിനാല്‍ തമ്മില്‍ മനസിലാക്കി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്തകാലത്തായി അമേരിക്കയില്‍ വൃദ്ധര്‍ തമ്മിലുള്ള വിവാഹം വര്‍ദ്ധിച്ചുവരുന്നു എന്ന റിപ്പോര്‍ട്ട് വരുന്നതിനിടെയാണ് ജോണിന്റെയും ഫില്ലിസിന്റേയും വിവാഹ വാര്‍ത്ത പുറത്തു വരുന്നത്. ഓഗസ്റ്റില്‍ 103ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഫില്ലിസ് മുത്തശ്ശി. പരസ്പരം ബഹുമാനമാണ് തങ്ങളുടെ വിജയ രഹസ്യമെന്നാണ് ഇരുവരും പറയുന്നത്.
Post Your Comments