നാഗ്‌പൂർ: പിജി മെഡിക്കൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാഗ്‌പുരിലെ ഇന്ദിരാഗാന്ധി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന കർണ്ണാടകത്തിലെ ധർവാദ് ജില്ലയിലെ ബ്യാദാഗി ഗ്രാമത്തിൽ നിന്നുള്ള മന്യുകുമാർ വൈദ്യയാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ല. ജീവനൊടുക്കാൻ പോകുന്നതായി സഹോദരന്റെ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നു.
ഗൈനക്കോളജി വിഭാഗത്തിൽ മെയ് രണ്ടിനാണ് പിജി വിദ്യാർത്ഥിയായി ഇദ്ദേഹം ചേർന്നത്. മറാത്തിയിലും ഹിന്ദിയിലും സംസാരിക്കാൻ അറിയാത്തതിനാൽ രോഗികളോട് ആശയവിനിമയം നടത്താൻ മന്യുകുമാർ ബുദ്ധിമുട്ടിയിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
Post Your Comments