കേരള സർക്കാർ കരിമീനെ സംസ്ഥാന മത്സ്യമായി അംഗീകരിച്ചത് മലയാളികൾക്ക് കരിമീനിനോടുള്ള പ്രിയം കൊണ്ടാണ്. പൊരിച്ചെടുത്തൽ കരിമീനിനോളം രുചിയുള്ള ഒരു മൽസ്യം ഇല്ലെന്നു തന്നെ പറയാം. അപ്പോൾ കരിമീൻ വാഴയിലയിൽ പൊളിച്ചാലോ…? സംഗതി കിടുക്കാച്ചി തന്നെ.
ഗരം മസാല, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് കരിമീൻ ആദ്യം ഫ്രൈ ചെയ്‌ത് എടുക്കുക. ശേഷം ഈ മീൻ വാങ്ങി വെക്കുക. ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ നന്നായി ചതയ്ക്കുക. മറ്റൊരു ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് ഈ കൂട്ടുകൾ ചേർത്ത് ചെറുതീയിൽ വഴറ്റുക.
അതിനുശേഷം വാട്ടിയ വാഴയിലയിൽ വഴറ്റിയ കൂട്ട് ഇതിലിടുക. അതിലേക്ക് ഫ്രൈ ചെയ്ത കരിമീൻ വെയ്ക്കുക. കരീമീന് മുകളിൽ വീണ്ടും കൂട്ട് ചേർക്കുക. വാഴയിലയിൽ പൊതിഞ്ഞ് വാഴനാരിനാൽ കെട്ടുക. എന്നിട്ട് ഫ്രൈ പാനിൽ എണ്ണ പുരട്ടി ഒന്ന് പൊള്ളിച്ചെടുക. തിരിച്ചും മറിച്ചിട്ട് ചെറു തീയിൽ അൽപ്പനേരം പൊള്ളിക്കുക. കിടുക്കാച്ചി കരിമീൻ പൊള്ളിച്ചത് റെഡി
Post Your Comments