ന്യൂഡല്‍ഹി: ഗ്രാമീണ്‍ ബാങ്ക് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ഇനി മലയാളത്തിലും പരീക്ഷയെഴുതാം. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് ആണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. റീജിയണല്‍ റൂറല്‍ ബാങ്കുകളിലെ സ്കെയില്‍-I ഓഫീസര്‍ തസ്തികകളിലേക്കും ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുമുള്ള പരീക്ഷകള്‍ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിലും എഴുതാം. മലയാളം, അസമീസ്, ഗുജറാത്തി, കന്നട, കൊങ്കണി, ബംഗ്ലാ, മണിപ്പൂരി, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉറുദു എന്നിവയാണ് പുതിയതായി പരിഗണിക്കുന്ന ഭാഷകൾ. ഈ വർഷം തന്നെ ഇത് നടപ്പിലാക്കാനാണ് പദ്ധതി.
Post Your Comments