ഈ വര്‍ഷം അറബ് മേഖലയില്‍ ഉന്നത വിജയം കൈവരിച്ച 100 ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടിക ഫോര്‍ബ്‌സ് മിഡിലീസ്റ്റ് മാഗസിന്‍ പുറത്തുവിട്ടു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആദ്യ പതിനഞ്ചില്‍ തന്നെ എട്ട് മലയാളികള്‍ പട്ടികയില്‍ ഇടം കണ്ടെത്തി. മലയാളികളായ രവി പിള്ള, പി.എന്‍.സി മേനോന്‍, ഡോ ആസാദ് മൂപ്പന്‍ എന്നിവര്‍ തൊട്ടുപ്പിന്നാലെയുണ്ട്. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിങ് സൂരി, ശൈഖ് മുഹമ്മദ് ബിന്‍ മക്തൂം ബിന്‍ ജുമാ അല്‍ മക്തൂം എന്നിവര്‍ ചേര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ച് മാഗസിന്‍ പുറത്തുവിട്ടത്.
യുവ മലയാളി ബിസിനസ് സംരംഭകരായ ഡോ. ഷംസീര്‍ വയലില്‍, അദീബ് അഹമ്മദ്, ഷംലാല്‍ അഹമ്മദ് എന്നിവരും ആദ്യ 15 പേരില്‍ ഇടം പിടിച്ചിട്ടുണ്ട്.ദുബൈ പലാഷോ വെര്‍സാഷേ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് അറബ് മേഖലയില്‍ വെന്നിക്കൊടി പാറിച്ച 100 ഇന്ത്യന്‍ ബിസിനസ് പ്രമുഖരെ പ്രഖ്യാപിച്ചത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഒന്നാമതെത്തിയപ്പോള്‍, എന്‍.എം.സി ഗ്രൂപ്പ് ചെയര്‍മാന്‍ ബി.ആര്‍ ഷെട്ടി രണ്ടാം സ്ഥാനത്തും സ്റ്റാല്ലിയന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍വാസ്വാനി മൂന്നാം സ്ഥാനത്തുമെത്തി.
Post Your Comments