പാരിസ്: ജൂലൈ ഏഴിനാനാണ് (ഞായറാഴ്ച) ഫിഫാ വനിത ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരം നടക്കുന്നത്. അമേരിക്ക‐നെതർലൻഡ്സ് തമ്മിലാകും കലാശപ്പോര് . അധിക സമയംവരെ നീണ്ട മത്സരത്തിൽ സ്വീഡനെ ഒരു ഗോളിന് തോൽപ്പിച്ചാണ് ഡച്ചുകാർ ഫൈനലുറപ്പിച്ചത്. എന്നാൽ ഇംഗ്ലണ്ടിനെ 2–-1ന് കീഴടക്കിയാണ് അമേരിക്ക ഫൈനലിലെത്തിയത്.
അതേസമയം നാളെ നടക്കുന്ന മൽസരത്തിൽ മൂന്നാം സ്ഥാനം ആര് നേടുമെന്നറിയാം. ഇംഗ്ലണ്ടും, സ്വീഡനും തമ്മിലാണ് നാളെ പോരാട്ടം. നാളെ രാത്രി 8:30 ആണ് മത്സരം നടക്കുന്നത്.
ആദ്യമായാണ് നെതർലൻഡ്സ് ലോകകപ്പ് ചരിത്രത്തിൽ ഫൈനലിന് യോഗ്യത നേടുന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ നേടിയില്ല. ഇതോടെ കളി അധികസമയത്തേക്ക് നീണ്ടു. 99–-ാം മിനിറ്റിൽ ജാക്കി ഗ്രോനെനാണ് നെതർലൻഡ്സിന്റെ വിജയഗോൾ സ്വന്തമാക്കിയത്.
Post Your Comments