കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനത്തിൽ വൻ നാശനഷ്ടം. റിക്ടര്‍സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകർന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ലോസ്ആഞ്ചല്സിന് 240 കിലോമീറ്റര്‍ വടക്കുകിഴക്ക് റിഡ്ഗെക്രസ്റ്റിനു സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചില സ്ഥലങ്ങളിൽ തീപിടിച്ചതായി റിപ്പോർട്ടുണ്ട്.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. റിഡ്ഗെക്രസ്റ്റ് റീജണല്‍ ഹോസ്പിറ്റലില്‍നിന്നും ആളുകളെ ഒഴിപ്പിച്ചു. പട്ടണത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി മേയര്‍ പെഗ്ഗി ബ്രീഡന്‍ അറിയിച്ചു.
Post Your Comments