ഗുജറാത്ത് മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും നരേന്ദ്ര മോദിയുടെ 18 വര്ഷം നീണ്ടു നില്‍ക്കുന്ന രാഷ്ട്രീയ സേവനത്തെ പ്രശംസിച്ച് അമിത് ഷാ. അവധികളില്ലാതെയുള്ള സേവനമാണ് മോദിയുടേതെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ അഭിപ്രായപ്പെട്ടു.
നരേന്ദ്ര ഭായ് അധികാരത്തില്‍ വന്നതിനു ശേഷം 3 തിന്മകളാണ് ഇല്ലാതായിട്ടുള്ളത്. ജാതിചിന്ത, പ്രീണന രാഷ്ട്രീയം, കുടുംബവാഴ്ച എന്നിങ്ങനെ ജനാധിപത്യത്തെ പിടികൂടിയ എല്ലാ പിശാചുകളെയും ഇല്ലാതാക്കി പുതിയൊരു രാഷ്ട്രീയം തുടങ്ങി വയ്ക്കാന്‍ മോദിക്ക് സാധിച്ചു, ഷാ കൂട്ടിച്ചേര്‍ത്തു. പാകിസ്താനെതിരെ നടത്തിയിട്ടുള്ള സുര്‍ജിക്കല്‍ സ്‌ട്രൈകും ബാലകോട്ട് ആക്രമണവും ഗുജറാത്തില്‍ ഗാന്ധിനഗറില്‍ നടന്ന പരിപാടിയില്‍ ഷാ ജനങ്ങളെ ഓര്‍്മിപ്പിച്ചു.
ആളുകള്‍ മോഡിയെപോലെയുള്ള ഒരു നേതാവിനെയാണ് കാത്തിരുന്നതെന്നും ഷാ ചൂണ്ടിക്കാട്ടി. പാകിസ്താനിലേക്ക് കടന്നു നമ്മള്‍ ഭീകരരെ തുരുത്തി. സമാധാനത്തിന്റെ പേരില്‍ നമ്മുടെ സുരക്ഷയില്‍ നാം ഒരിക്കലും വിട്ടുവീഴ്ച ചെയ്യുകയില്ല. പരസ്പര ബഹുമാനത്തോടുകൂടിയുള്ള സമാധാനമാണ് നമ്മുക്ക് വേണ്ടത്. നമ്മുടെ ശക്തി തന്നെയായിരിക്കും നമ്മുടെ സുദീര്‍ഘമായ സമാധാനത്തിന്റെ കാതല്‍ , അദ്ദേഹം സൂചിപ്പിച്ചു. ലോക്‌സഭയിലെ വിജയത്തില്‍ മതിമറക്കാതെ കേരളം , തമിഴ് നാട് ,പശ്ചിമ ബംഗാള്‍ ,തെലങ്കാനാ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കണമെന്നും അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
Post Your Comments