Bikes & ScootersLatest NewsAutomobile

ഇന്ത്യയിൽ ഈ മോഡൽ ബൈക്കുകളുടെ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങി യമഹ

ഇന്ത്യന്‍ നിരത്തുകളിൽ താരമായിരുന്ന R15S ഫേസർ വി 2 150 എന്നീ മോഡലുകളുടെ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങി യമഹ. ഡീലര്‍ഷിപ്പുകള്‍ ഇരു മോഡലുകളുടേയും വില്‍പ്പന നിര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഒഫീഷ്യല്‍ ബ്രാന്റ് വെബ്‌സൈറ്റില്‍ നിന്നും ഫേസർ 150 -യെ യമഹ നീക്കം ചെയ്‌തെങ്കിലും R15S ഇപ്പോഴുമുണ്ട്. R15S

ഏപ്രില്‍ ഒന്ന് മുതല്‍ ബൈക്കുകളില്‍ കര്‍ശനമാക്കിയ എബിഎസ് സംവിധാനം ഈ രണ്ട് മോഡലുകളിലും ഉൾപ്പെടുത്താതിരുന്നതിനാൽ തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവയ്ക്ക് വില്‍പ്പനയുമില്ലായിരുന്നു.

FAZER V2 150

നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള R15 -ന്റെ പ്രാക്ടിക്കല്‍ പതിപ്പായിരുന്നു R15S. പുതിയ R15 V2.0 -യിലുള്ള എല്ലാ മാറ്റങ്ങളും R15S -ലും നൽകിയിരുന്നു. ജനപ്രിയ വാഹനമായ FZ -യുെട പ്ലാറ്റ്‌ഫോമില്‍ തന്നെ പിറവിഎടുത്ത മോഡലാണ് ഫേസർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button