
കൊല്ലം: യുവതിയെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന ബന്ധുവായ സനീഷിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്. പുത്തൂര്‍ വെണ്ടാറിയിലെ വാടക വീട്ടിലാണ് സ്മിത മരിച്ചുകിടന്നത്.
യുവതിയുടെ മരണം കൊലപാതകമെന്നാണ് സംശയം. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്ന സനീഷിനെ കാണാനില്ലായിരുന്നു. ഭര്‍ത്താവിനെയും സ്മിതയുടെ സുഹൃത്തിനെയും സനീഷാണ് വിവരം വിളിച്ചറിയിച്ചത്. യുവതിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Post Your Comments