Latest NewsTennis

ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള സ്റ്റാൻ വാവ്‌റിങ്കയെ അട്ടിമറിച്ച് അമേരിക്കയുടെ മുൻ വിമ്പിൾഡൻ ജൂനിയർ താരം

ലണ്ടൻ: അമേരിക്കയുടെ മുൻ വിമ്പിൾഡൻ ജൂനിയർ താരം റെയ്‍ലി ഒപെൽക മൂന്നു ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള സ്റ്റാൻ വാവ്‌റിങ്കയെ അട്ടിമറിച്ചു. റെയ്‍ലി ഒപെൽക വിമ്പിൾഡൻ ടെന്നിസിന്റെ മൂന്നാം റൗണ്ടിൽ കടന്നു.

എ ടി പി ടെന്നിസിലെ ഏറ്റവും ഉയരമുള്ള കളിക്കാരനായ റെയ്‍ലി ഈ ടൂർണമെന്റിൽ ഇതുവരെ ഏറ്റവും വേഗമേറിയ സർവിന്റെ (മണിക്കൂറിൽ 228 കിലോമീറ്റർ) ഉടമയുമായി. റെയ്‍ലിയുടെ അടുത്ത എതിരാളി 15–ാം സീഡ് മിലോസ് റാവോനിക്കാണ്

ഡാനിൽ മെദ്‍വെദേവ് 11–ാം സീഡ് 6–7(6), 6–1, 6–4, 6–4ന് ഓസ്ട്രേലിയയുടെ അലക്സി പോപിറിനെ കീഴടക്കി. അങ്ങനെ ഡാനിൽ മൂന്നാം റൗണ്ടിലെത്തി. മെദ്‍വെദേവിന്റെ അടുത്ത എതിരാളി ഡേവിഡ് ഗോഫിനാണ്. ഏഴാം സീഡ് സിറ്റ്സിപാസിനെ ഒന്നാം റൗണ്ടിൽ അട്ടിമറിച്ച ഇറ്റലിയുടെ തോമസ് ഫബിയാനോ 5 സെറ്റ് നീണ്ട മത്സരത്തിൽ ഇവൊ കാർലൊവിച്ചിനെ വീഴ്ത്തി (6–3, 6–7(6), 6–3, 6–7(4), 6–4).

കരോളിന പ്ലിസ്കോവ വനിതാ വിഭാഗത്തിൽ 6–0, 6–4ന് മോനിക്ക പ്യുഗിനെ തകർത്ത് മൂന്നാം റൗണ്ടിലെത്തി. വിക്ടോറിയ അസറെങ്ക, തായ്‍ലൻഡിന്റെ സീ സുവേയി, യുക്രെയ്ന്റെ എലീന സ്വിറ്റോലിന എന്നിവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button