Latest NewsKerala

‘എന്റെ ക്ലാസിലെ മോന്‍ എഴുതിയതാണ്..വായിച്ചപ്പോ നെഞ്ച് കലങ്ങി’-അധ്യാപികയുടെ കുറിപ്പ് വൈറലാകുന്നു

‘എന്റെ ക്ലാസിലെ മോന്‍ എഴുതിയതാണ്.. വായിച്ചപ്പോ നെഞ്ച് കലങ്ങി…നാളെ അവന്റെ തലമുടി തലോടണം.. കൈവിരലുകള്‍ ചേര്‍ത്തുപിടിക്കണം.. ഒന്നിനുമല്ല.. വെറുതെ..വെറുതെ’ അധ്യാപിക തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണ് ഇത്. അധ്യാപികയായ ബദറുന്നീസയാണ് ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്. കുഞ്ഞ് വിദ്യാര്‍ഥി കടലാസില്‍ കുറിച്ച വരികള്‍ പങ്കുവെച്ചു കൊണ്ടാണ് ബദറുന്നീസ പോസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ‘എന്റെ വീട്ടില്‍ ടിവിയോ ഫ്രിഡ്‌ജോ ഒന്നുമില്ല. അതുകൊണ്ട് ഞാന്‍ വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ കുറച്ച് കളിച്ച് കുളിച്ച് പഠിക്കും’ ഇങ്ങനെയാണ് ആ വിദ്യാര്‍ത്ഥി കുറിപ്പില്‍ പറയുന്നത്. ഒന്നുമില്ലായ്മയില്‍ നിന്ന് വളര്‍ന്ന് വലുതായി വരുന്ന കുരുന്നുകളുടെ പ്രതിനിധിയാണ് ഈ വിദ്യാര്‍ഥി എന്ന് സോഷ്യല്‍മീഡിയയും പറയുന്നു.

https://www.facebook.com/badarunnisa.a/posts/852103461815008

shortlink

Related Articles

Post Your Comments

Related Articles


Back to top button