Latest NewsIndiaInternationalTechnology

ലോകമെമ്പാടും സമൂഹമാധ്യമങ്ങള്‍ക്ക് തകരാര്‍; കാരണം വ്യക്തമാക്കി ഉടമകള്‍, ഇപ്പോള്‍ നൂറുശതമാനം പ്രവര്‍ത്തനയോഗ്യം

ന്യൂഡല്‍ഹി : സമൂഹമാധ്യമ സൈറ്റുകളായ ഫെയ്‌സ്ബുക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്കു നേരിട്ട സെര്‍വര്‍ തകരാറുകള്‍ പരിഹരിച്ചു. ഫെയ്‌സ്ബുക് അധികൃതര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചില ആന്തരിക പ്രവര്‍ത്തന തകരാറുകള്‍ കാരണമാണ് ഫയലുകള്‍ അപ്ലോഡ് ചെയ്യുന്നതിലും അയക്കുന്നതിലും പ്രശ്‌നം അനുഭവപ്പെട്ടതെന്നാണ് ഫെയ്‌സ്ബുക്കിന്റെ വിശദീകരണം. ഇപ്പോള്‍ നൂറു ശതമായം പ്രവര്‍ത്തനയോഗ്യമാണെന്നും ട്വീറ്റിലുണ്ട്.

ഫേസ്ബുക്കിലും വാട്‌സാപ്പിലും ഇന്‍സ്റ്റാഗ്രാമിലും ചിത്രങ്ങളും, വീഡിയോകളും ലോഡ് ചെയ്യുന്നതിനു ബുദ്ധിമുട്ട് നേരിടുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. വൈകിട്ട് 6 മണിക്ക് ശേഷമാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ട് തുടങ്ങിയത്.  എന്നാല്‍ സെര്‍വര്‍ തകരാറിലായ സമയത്ത് ഉണ്ടായ നഷ്ടം നികത്തുമോ എന്ന പരസ്യദാതാക്കളുടെ ചോദ്യത്തിന് ഫെയ്‌സ്ബുക് മറുപടി നല്‍കിയിട്ടില്ല. ദശലക്ഷക്കണക്കിന് രൂപയാണ് പരസ്യത്തിലൂടെ ഈ സൈറ്റുകള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരത്തില്‍ തകരാറു നേരിട്ടപ്പോള്‍ പരസ്യദാതാക്കള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ഫെയ്‌സ്ബുക് അധികൃതര്‍ അറിയിച്ചിരുന്നു.

അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്‌നം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെങ്കിലും ഇന്ത്യയിലും ആസ്‌ട്രേലിയയിലും, ബ്രസീലിലും പ്രശ്‌നം നേരിട്ടിരുന്നു, അതോടൊപ്പം തന്നെ കൊളമ്പിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളും പരാതിയുമായി രംഗത്തെത്തിയിരുന്നു.ബുധനാഴ്ച വൈകിട്ട് അഞ്ചു മുതലാണു ഫെയ്‌സ്ബുക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്നതില്‍ തടസ്സം നേരിട്ടത്.

വാട്സാപ്പില്‍ വോയ്‌സ്, വിഡിയോ, ഫോട്ടോകള്‍ എന്നിവ ഡൗണ്‍ലോഡ് ആവുന്നില്ലെന്നു പരാതിയുയര്‍ന്നു. ഫെയ്സ്ബുക്കിലും ഇതു തന്നെയായിരുന്നു സ്ഥിതി. വാട്സാപ്പിലാണു കൂടുതല്‍ പേര്‍ക്കും പ്രശ്നം അനുഭവപ്പെട്ടത്. ലോകത്തെ സുപ്രധാന കണ്ടന്റ് ഡെലിവറി നെറ്റ്വര്‍ക്ക് സേവന ദാതാവും ഇന്റര്‍നെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്‌ഫോമുമായ ക്ലൗഡ് ഫെയറിലെ തകരാറാണു പ്രശ്‌നത്തിനു കാരണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button