ജമ്മു : നാല്‍പ്പത് സി.ആര്‍.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ആക്രമണത്തില്‍ ഉപയോഗിച്ചത് വീര്യം കൂടിയ സ്‌ഫോടക വസ്‌തുക്കളെന്ന് വ്യക്തമായി. ഫോറന്‍സിക് റിപ്പോര്‍ട്ട് ദേശീയ രഹസ്വാന്വേഷണ ഏജന്‍സിക്ക് സമര്‍പ്പിച്ചു. സ്ഫോടനത്തിന് ഉപയോഗിച്ചത് വീര്യമേറിയ ആര്‍ഡിഎക്സും അമോണിയം നൈട്രേറ്റുമാണെന്നാണ് വ്യക്തമായി.
ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും പാക്കിസ്ഥാന് കേന്ദ്രീകരിച്ചുള്ള ജയ്ഷെ മുഹമ്മദാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫെബ്രുവരി 14 നാണ് പുല്‍വാമ ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു.
ആക്രമണത്തില്‍ പങ്കാളിയായ ജെയ്‌ഷെ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. ജൂൺ 18 ന് രാവിലെ അനന്തനാഗ് ജില്ലയിലെ മര്‍ഹാമ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ജെയ്‌ഷെ ഭീകരന്‍ സജ്ജാദ് അഹമ്മദ് ഭട്ടിനെ സുരക്ഷാസേന വധിച്ചത്. ഇയാളുടെ സഹായിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
Post Your Comments