തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി സിപിഎം അട്ടിമറിക്കുന്നതായി ആരോപണം. തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത് ഗ്രാമ പഞ്ചായത്തിലെ കാട്ടുംമ്പുറം വാര്‍ഡിലുള്ളവര്‍ക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് ലഭിക്കുന്നില്ലെന്ന പരാതി. മതിയായ രേഖകള്‍ ഉണ്ടായിട്ടും മനപൂര്‍വം ഒഴിവാക്കുകയാണെന്നും വര്‍ഷങ്ങളായി വീടിന് അപേക്ഷ നല്‍കിയെങ്കിലും പഞ്ചായത്ത് സിപിഎം അനുഭാവികള്‍ക്ക് മാത്രം വീട് അനുവദിക്കുന്നുവെന്നും ആരോപണമുണ്ട്.
അടുത്തുള്ള കശുവണ്ടി ഫാക്ടറിയില്‍ ബിഎംഎസ് യൂണിയനില്‍ അംഗത്വമെടുത്തവരെയാണ് പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നതെന്നാണ് ജനം ടിവിയുടെ റിപ്പോർട്ട്. അസുഖം ബാധിച്ചവരും ഒറ്റമുറി വീട്ടില്‍ കഴിയുന്നവരുമെല്ലാം ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. പലരുടെയും വീട് പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണ്. സിപിഎം പഞ്ചായത്തംഗം രാഷ്ട്രീയ വേര്‍തിരിവ് നടത്തുന്നവെന്നും സിപിഎം അനുഭാവികളുടെ അപേക്ഷ മാത്രമാണ് പരിഗണിക്കുന്നതെന്നുമാണ് നാട്ടുകാരുടെ ആരോപണമെന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments