ചെന്നൈ: വീട് ഇല്ലാത്തവര്‍ക്ക്, പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ 116 കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 1152 വീടുകള്‍. ലൈറ്റ് ഹൗസ് പ്രൊജക്ടിന്റെ ഭാഗമായാണ് ഈ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചെന്നൈയില്‍ നടക്കുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
2021 ജനുവരി 1-ന് ഇന്ത്യയിലെ 6 പ്രധാന സ്ഥലങ്ങളില്‍ ലൈറ്റ് ഹൗസ് പദ്ധതികളുടെ തറക്കല്ലിടല്‍ കര്‍മ്മം പ്രധാനമന്ത്രി മോദി നിര്‍വ്വഹിച്ചിരുന്നു. യുഎസിലും ഫിന്‍ലന്‍ഡിലും ഉപയോഗിക്കുന്ന പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് കണ്‍സ്ട്രക്ഷന്‍ സിസ്റ്റമാണ് വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
2,900 കോടിയിലധികം രൂപയുടെ അഞ്ച് പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മധുര-തേനി പാതയും ഇതില്‍ ഉള്‍പ്പെടുന്നു. 500 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിച്ച പദ്ധതി വിനോദസഞ്ചാരത്തിന് സഹായകരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Post Your Comments