ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ഭവന, ആരോഗ്യ, സൗജന്യ ഭക്ഷ്യധാന്യ ക്ഷേമപദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി, ബിജെപി സ്ഥാപക ദിനമായ ഏപ്രില്‍ 6 മുതല്‍ ‘സാമാജിക് ന്യായ് പഖ്വാഡ’ ക്യാമ്പെയ്ന് ആരംഭിച്ചിരുന്നു. ഏപ്രില്‍ 6ന് ആരംഭിച്ച ക്യാമ്പെയ്ന് രണ്ടാഴ്ച നീണ്ടുനില്‍ക്കും. 60 വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാരിന്റെയും മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ ഭരണവും തമ്മിലുള്ള താരതമ്യമാണ് ക്യാമ്പെയിനില്‍ തുറന്നുകാണിക്കുന്നത്. ഇതിന് പ്രകാരം വന്ന കണക്കുകൾ ഇങ്ങനെ,
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴില്‍ എട്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ 2.5 കോടി വീടുകള്‍ നിര്‍മ്മിച്ചു. എന്നാല്‍, 60 വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാര്‍ 3.26 കോടി പാര്‍പ്പിടങ്ങളാണ് നിര്‍മ്മിച്ചത്. മുന്‍ സര്‍ക്കാരുകള്‍ വീട് നിര്‍മ്മാണത്തിന് നൽകി വന്നിരുന്ന തുക 70,000 രൂപയായിരുന്നു. എന്നാല്‍ ഇപ്പോഴിത്, സമതല പ്രദേശങ്ങളില്‍ 1.20 ലക്ഷം രൂപയായും കുന്നിന് പ്രദേശങ്ങളില്‍ 1.30 ലക്ഷം രൂപയായും ഉയര്‍ന്നു. ഇതോടൊപ്പം എല്‍ഇഡി ബല്‍ബുകള്‍, ടോയ്ലറ്റുകള്, സൗജന്യ സിലിണ്ടറുകള്‍ മുതലായ സൗകര്യങ്ങളും പാവപ്പെട്ടവര്‍ക്ക് നല്‍കിയതായി ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
‘ഒരു കോടി വീടുകള്‍ കൂടി നിര്‍മ്മിക്കാനുള്ള മറ്റൊരു ലക്ഷ്യം കൂടി ബിജെപി സര്‍ക്കാരിനുണ്ട്. ‘മുന്‍സര്‍ക്കാരുകള്‍ പ്രതിവര്‍ഷം 11.21 ലക്ഷം യൂണിറ്റ് വീടുകള്‍ നിര്‍മ്മിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ 36 ലക്ഷം യൂണിറ്റ് വീടുകളാണ് നിര്‍മ്മിച്ചത്. അവര്‍ പ്രതിവര്‍ഷം 54,000 വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഞങ്ങള്‍ പ്രതിവര്‍ഷം 2.70 ലക്ഷം വീടുകളാണ് നിര്‍മ്മിക്കുന്നത്’, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. 2014ല്‍ 2.35 കോടി സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് 8.20 കോടിയായി എണ്ണം ഉയർന്നു. സ്ത്രീ ശാക്തീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും മോദി സര്‍ക്കാര്‍ അതിനായി പ്രവര്‍ത്തിക്കുകയാണെന്നും സിംഗ് പറഞ്ഞു.
Post Your Comments