കൊച്ചി: നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ പ്രധാനമന്ത്രി ആവാസ് യോജനയില്‍ തലചായ്ക്കാനൊരിടം നേടിയ ആഹ്‌ളാദത്തിലാണ് കൊച്ചി നഗരസഭാ പരിധിയിലെ രണ്ടായിരത്തോളം നിര്‍ദ്ധന കുടുംബങ്ങള്‍. അര്‍ഹരായ രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് രണ്ടാം ഘട്ടത്തില്‍ വീടുനിര്‍മ്മി ച്ചു നല്‍കാനുള്ള പ്രാരംഭ നടപടികളും തുടങ്ങിക്കഴിഞ്ഞു. കൊച്ചി നഗരസഭയില്‍ എണ്ണായിരം പേരാണ് പിഎംഎവൈ പട്ടികയിലുള്ളത്.നഗരത്തില്‍ കലാഭവന്‍ റോഡില്‍ ഉള്‍പ്പെടെ പ്രധാന്‍ മന്ത്രി ആവാസ് യോജനയില്‍ നിരവധി വീടുകള്‍ പൂര്‍ത്തിയായി വരികയാണ്.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊച്ചി നഗരസഭാ പരിധിയില്‍ മാത്രം നിര്‍ദ്ധനരായ എണ്ണായിരം പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. കുറഞ്ഞത് ഒരു സെന്റ് ഭൂമിയെങ്കിലും ഉണ്ടെങ്കില്‍ 640 സ്‌ക്വയര്‍ ഫീറ്റില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ നാലുലക്ഷം രൂപ പദ്ധതിയില്‍ സഹായ ധനം ലഭിക്കും.പുല്ലേപ്പടി റോഡില്‍ പെട്ടിക്കട നടത്തുന്ന കെ ബി റഷീദും,അയല്‍വാസിയായ വിശ്വനാഥ പൈയും ഇവിടെ മാസ്റ്റേഴ്‌സ് റോഡില്‍ സ്വന്തമായുണ്ടായിരുന്ന കുറച്ചുഭൂമിയില്‍ ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ കയറിതാമസിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദത്തിലാണ്.
ഇരുവര്‍ക്കും ഇവിടെ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി ലഭിച്ച സാമ്പത്തിക സഹായത്തില്‍ സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി. രണ്ടുമുറികളും,അടുക്കളയുമെല്ലാമുള്ള വീടാണ് പദ്ധതിയില്‍ റഷീദിന് നിര്‍മിക്കാന്‍ കഴിഞ്ഞത്.റഷീദും മകന്‍ റംസാദും ,ഭാര്യ സെയ്തയുമാണ് ഇവിടെ താമസം.
Post Your Comments