KeralaLatest NewsIndia

കേരളത്തിൽ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സഹായഹസ്തവുമായി പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി

വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 3700 കോടി രൂപ കൂടി കേന്ദ്രസഹായം ലഭിച്ചേക്കും

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ കേന്ദ്രസഹായം ലഭിക്കുമെന്ന് സൂചന. ഇതിനായി വിശദമായ പദ്ധതി സമര്‍പ്പിക്കാന്‍ കുടുംബശ്രീ ഡയറക്ടര്‍ക്ക് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഡി.പി.ആര്‍. നല്‍കുന്നതിനനുസരിച്ച്‌ എല്ലാ വീടിനും ഒന്നരലക്ഷംരൂപ നല്‍കാമെന്ന ഉറപ്പാണ് കുടുംബശ്രീക്ക് ലഭിച്ചിരിക്കുന്നത്. നിര്‍ദ്ദേശമനുസരിച്ച്‌ ഓരോ നഗരസഭാ പരിധിയിലെയും വീടുകളുടെ ഡി.പി.ആര്‍. കുടുംബശ്രീ തയ്യാറാക്കിത്തുടങ്ങി.

നഗരസഭാ, കോര്‍പ്പറേഷന്‍ പരിധിയില്‍ 2479 വീടുകളാണ് തകര്‍ന്നത്. ഇതിന് വീടൊന്നിന് ഒന്നരലക്ഷം രൂപവീതം 3718.5 കോടി രൂപ കേന്ദ്രവിഹിതമായി ലഭിച്ചേക്കും. നേരത്തേ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായത്തിനു പുറമെയാണ് പിഎംഎവൈ സഹായം. പി.എം.എ.വൈ. പദ്ധതി നഗരമേഖലയിലെ വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനുള്ള പ്രത്യേക പദ്ധതിയാണ്. പി.എം.എ.വൈ. പദ്ധതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശസ്ഥാപനത്തിന്റെയും വിഹിതമടക്കം നാലുലക്ഷം രൂപയാണ് വീടിന് നല്‍കുക.

കേന്ദ്രം ഒന്നരലക്ഷവും സംസ്ഥാനം അരലക്ഷവും തദ്ദേശസ്ഥാപനം രണ്ടുലക്ഷവും.പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ നാലുലക്ഷം രൂപവീതം സംസ്ഥാനസര്‍ക്കാര്‍ നല്‍കും. കേന്ദ്രസഹായം ഇതിലേക്ക് മാറ്റുകയാണ് ചെയ്യുക. പി.എം.എ.വൈ. വീട് 600 ചതുരശ്ര അടിയായി നിശ്ചയിച്ചിട്ടുണ്ട്. ഈ പരിധി പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് ബാധകമാക്കില്ല.12,477 വീടുകളാണ് തകര്‍ന്നത്. ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ ഭവനപദ്ധതികളുടെ കേരളത്തിലെ നോഡല്‍ ഏജന്‍സിയെന്ന നിലയില്‍ ജില്ലതിരിച്ചുള്ള കണക്കുസഹിതം കുടുംബശ്രീ ഡയറക്ടറാണ് അപേക്ഷ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button