Latest NewsKeralaIndia

അപകടം പറ്റിയപ്പോൾ യാത്രക്കാരെ രക്ഷിക്കുന്നതിനിടെ പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചു

കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസു കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പൊളളലേറ്റ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവര്‍ മരിച്ചു.യാത്രക്കാരെ രക്ഷിക്കുന്നതിനിടയിലാണ് ഇയാള്‍ക്ക് പൊളളലേറ്റത്. ഇക്കഴിഞ്ഞ പതിനാലിനാണ് അപകടം നടന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

പ്രകാശ് ഓടിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്‌ തീ പടര്‍ന്നു. ഡ്രൈവറുടെ ഇടപെടല്‍ കാരണം ബസില്‍ നിന്ന് 35 ഓളം രക്ഷെപ്പടുത്താനും കഴിഞ്ഞിരുന്നു.ഹൈഡ്രോളിക് വാതിലുകള്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ആണ് പൊളളലേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button