ലണ്ടൻ: ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച മുഴുവൻ സെമിയിൽ ഇന്ത്യ ആരുമായിട്ട് പോരാടും എന്നാണ്. ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുകയാണ്.
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇക്കുറി സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളി ആതിഥേയരായ ഇംഗ്ലണ്ടായിരിക്കും, ഈ ലോകകപ്പിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിച്ച ഒരേയൊരു ഇംഗ്ലണ്ട് തന്നെ. മാത്രമല്ല, ഇംഗ്ലണ്ട് ഇന്ത്യയെ തകർത്തുവിട്ട എജ്ബാസ്റ്റനിലെ അതേ വേദിയിൽ തന്നെയാകും സെമി പോരാട്ടം അരങ്ങേറുക.
ഇതുവരെ ഇംഗ്ലണ്ടിനെതിരായ ഒരേയൊരു മൽസരം മാത്രം തോറ്റ ഇന്ത്യ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കു കയറി. ഫലത്തിൽ, റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലാകും രണ്ടാം സെമി പോരാട്ടം. കിരീട സാധ്യതകളിൽ മുൻപന്തിയിലുണ്ടായിരുന്ന രണ്ടു ടീമുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും. ലോകകപ്പ് തുടങ്ങും മുൻപ് മിക്ക ആരാധകരും ഇത് പ്രവചിച്ചിരുന്നു. ലോകകപ്പ് തുടങ്ങുമ്പോൾ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായിരുന്നു ഇംഗ്ലണ്ട്. എന്നാൽ, ലോകകപ്പിൽ പിണഞ്ഞ മൂന്ന് അപ്രതീക്ഷിത തോൽവികൾ ഇംഗ്ലണ്ടിന്റെ ഒന്നാം സ്ഥാനത്തിനു തിരിച്ചടിയായി.
Post Your Comments