Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ArticleMollywoodLatest News

ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ നര്‍മ്മരസപ്രധാനമായ ഒരു ഗാനത്തിന്റെ വീഡിയോ യൂട്യൂബിലൂടെ സമര്‍പ്പിക്കുന്നു

സന്തോഷ് വര്‍മ്മ രചന നിര്‍വഹിക്കുകയും എം ജയചന്ദ്രന്‍ സംഗീത സംവിധാനം ചെയ്യുകയും ചെയ്ത ഗാനത്തിന്റെ വീഡിയോ ഈസ്റ്റ് കോസ്റ്റിന്റെ ഒഫീഷ്യല്‍ യൂട്യൂബ് പേജിലൂടെ പുറത്തിറക്കി

എം.ജി ശ്രീകുമാര്‍ എന്ന ഗായകന്‍ മലയാളിയുടെ ആസ്വാദന തലത്തിന്റെ ഭാഗമായിട്ട് വര്‍ഷങ്ങളേറെയായി. ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാര്‍ ഒരുപിടി ഹിറ്റ് ഗാനങ്ങളുടെ തോഴനാണ്. എവര്‍ഗ്രീന്‍ ഹിറ്റുകളെടുത്താല്‍ അവയില്‍ മിക്കതിലും എം.ജിയുടെ ആലാപന മികവ് കാണാം. സ്വതസിദ്ധമായ ശൈലി കൊണ്ട് ഏതു ഗാനവും അനായാസം ആലപിക്കാനുള്ള എംജിയുടെ വൈഭവം ഇതിനോടകം മലയാളികള്‍ തിരിച്ചറിഞ്ഞതാണ്. പിന്നണി ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല നിരവധി റിയാലിറ്റി ഷോകളിലും ജഡ്ജ് ആയി എത്തിയിട്ടുണ്ട് ഇദ്ദേഹം.

മോഹന്‍ലാല്‍ അഭിനയിച്ച മിക്ക സിനിമകളിലും ഗാനം ആലപിക്കുന്നത് എംജി ശ്രീകുമാര്‍ ആയിരിക്കും. അത്തരത്തിലും മലയാള സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു ഘടകം ആണ് ശ്രീകുമാര്‍ എന്ന വ്യക്തി. മലയാളത്തിന് ഒപ്പം തമിഴ്, ഹിന്ദി ഭാഷകളില്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള എംജി സംഗീത സംവിധാനവും ചെയ്തിട്ടുണ്ട്. പ്രേക്ഷകപ്രീതി ഏറെ പിടിച്ചു പറ്റിയിട്ടുള്ള ഈ മികച്ച ഗായകന്‍ നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ മനോഹരമായ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. സന്തോഷ് വര്‍മ്മ രചന നിര്‍വഹിക്കുകയും എം ജയചന്ദ്രന്‍ സംഗീത സംവിധാനം ചെയ്യുകയും ചെയ്ത ഗാനത്തിന്റെ വീഡിയോ ഈസ്റ്റ് കോസ്റ്റിന്റെ ഒഫീഷ്യല്‍ യൂട്യൂബ് പേജിലൂടെ പുറത്തിറക്കി. നര്‍മ്മരസപ്രധാനമായാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രത്തിലെ പി ജയചന്ദ്രന്‍ ആലപിച്ച അവള്‍ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സന്തോഷ് വര്‍മ്മയുടെ രചനയില്‍ എം ജയചന്ദ്രന്റെ സംഗീതസംവിധാനം ചെയ്ത ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. അതേസമയം ശങ്കര്‍ മഹാദേവന്‍ ആലപിച്ച ‘സുരാംഗന സുമവദനാ’ എന്ന ഗാനത്തിന്റെ സ്റ്റുഡിയോ & ലൊക്കേഷന്‍ വിഷ്വല്‍സും ഗായിക ശ്രേയ ഘോഷാല്‍ ആലപിച്ച ‘പൂവ് ചോദിച്ചു ഞാന്‍ വന്നൂ’വെന്ന എന്ന ഗാനത്തിന്റെ സ്റ്റുഡിയോ, ലിറിക്കല്‍ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. ജയചന്ദ്രസംഗീതത്തിലും ഈസ്റ്റ് കോസ്റ്റ് വിജയന്റെ തൂലികയാലും പിറന്ന ഈ ഗാനം പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.

ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ അഞ്ച് മനോഹര ഗാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രന്റെ സംവിധാനത്തില്‍ പുറത്തു വരുന്ന ഗാനങ്ങള്‍ പാടിയിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍, യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. മൂന്ന് പാട്ടുകള്‍ സന്തോഷ് വര്‍മ്മയും രണ്ടെണ്ണം ഈസ്റ്റ് കോസ്റ്റ് വിജയനും രചന നിര്‍വഹിച്ചിരിക്കുന്നു.

ജൂണ്‍ 11 ചൊവ്വാഴ്ച എറണാകുളം ഐ.എം.എ ഹാളില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട ചടങ്ങളില്‍ വെച്ച് ചിത്രത്തിലെ അഞ്ചു പാട്ടുകളും ട്രെയിലറും ജനപ്രിയനായകന്‍ ദിലീപ് ക്ഷണിക്കപ്പെട്ട സദസ്സിന് സമര്‍പ്പിച്ചു. 14 വെള്ളിയാഴ്ച തന്റെ ഒഫീഷ്യല്‍ പേജിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ ആസ്വാദകര്‍ക്ക് വേണ്ടി ജനപ്രിയ നായകന്‍ തന്നെ പുറത്തു വിട്ടിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമൂടും ഹാസ്യതാരം ഹരീഷ് കണാരനും പകുതിയിലധികം ഭാഗങ്ങളില്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ താരം അഖില്‍ പ്രഭാകരാണ് നായക വേഷം ചെയ്തിരിക്കുന്നത്. ശിവകാമി, സോനു എന്നിവരാണ് നായികമാര്‍. മികച്ച നര്‍ത്തകിയും നടിയുമായി അറിയപ്പെടുന്ന വിഷ്ണുപ്രിയ ഇതില്‍ ശ്രദ്ധേയമായ ഒരു ഗസ്റ്റ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഉപനായകനായി വിനയ് വിജയനും വേഷമിട്ടിരിക്കുന്നു. സിനിമയിലെ മറ്റുതാരങ്ങള്‍ നെടുമുടി വേണു, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി എന്നിവരാണ്.

ചിത്രത്തിന്റെ തിരക്കഥ എസ്.എല്‍ പുരം ജയസൂര്യയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വഹിക്കുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്ററാണ് ചിത്രത്തിലെ ഒരു ഗാനരംഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അനി തൂലിക, പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കലാസംവിധാനം :ബോബന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, അസ്സോ: ഡയറക്ടര്‍ : സുഭാഷ് ഇളംബല്‍, സ്റ്റില്‍സ്: സുരേഷ് കണിയാപുരം, പോസ്റ്റര്‍ ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്. വിതരണം: ഈസ്റ്റ് കോസ്റ്റ് റീല്‍&റിയല്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button