ബംഗളൂരു: ഹാഷിഷ് ഓയിലുമായി പിടിയിലായ പ്രതി കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടു. കോട്ടയം സ്വദേശി ജോർജ്കുട്ടിയാണ് എക്സൈസ് കസ്റ്റഡിയില്‍ രക്ഷപ്പെട്ടത് .20 കിലോ ഹാഷിഷ് ഓയില്‍, രണ്ടര കിലോ കഞ്ചാവ്, 250 ഗ്രാം ചരസ് എന്നിവയുമായി തിരുവനന്തപുരത്തുവെച്ചാണ് ജോർജിനെ എക്സൈസ് സംഘം പിടികൂടുന്നത്.
കാറിന്റെ ഡിക്കിയുടെ താഴെ സ്ഥാപിച്ച രഹസ്യ അറയിലാണ് മയക്കു മരുന്ന് ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴാണ് നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ രക്ഷപ്പെട്ടത്. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
Post Your Comments