കൊൽക്കത്ത : പരിശീലനത്തിനിടെ 20കാരിയായ ബോക്‌സർ കുഴഞ്ഞുവീണ് മരിച്ചു.. ദേശീയ ടൂർണ്ണമെന്റുകളിൽ മത്സരിച്ചിട്ടുള്ള ജ്യോതി പ്രധാൻ ആണ് മരിച്ചത്.പശ്ചിമ ബംഗാളിലെ ഭവാനിപുർ ബോക്സിംഗ് അസോസിയേഷനിലെ പരിശീലനത്തിനിടെയാണ് സംഭവം നടന്നത്.
ഉടൻ പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയമ ബിരുദ വിദ്യാർത്ഥിനിയായിരുന്നു. അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ആരും പരാതി നൽകിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments