അങ്കാറ: തുര്‍ക്കി പ്രിസിഡന്റ് ഡോര്‍ഗന്റെ ഭാര്യയുടെ ധൂര്‍ത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം. ജപ്പാന്‍ യാത്രക്കിട പ്രസിഡന്റിന്റെ ഭാര്യ എമിന്‍ എര്‍ഡോഗന്‍ ഉപയോഗിച്ച ബാഗാണ് വിവാദത്തിന് കാരണമായത്. ഏകദേശം 34 ലക്ഷംരൂപ വിലയുള്ള ഹാന്‍ഡ് ബാഗാണ് എമിന്‍ യാത്രക്കായി ഉപയോഗിച്ചത്. എന്നാല്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഇത്രയും വില വരുന്ന ബാഗ് ഉപയോഗിച്ചതാണ് പ്രതിഷേധത്തിന് വഴിയൊരിക്കിയത്.
ജപ്പാനിലെ ടോക്യോവില്‍ ബാഗ് പിടിച്ചു നില്‍ക്കുന്ന എമിന്റേയും ഡോര്‍ഗന്റേയും ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്. തുര്‍ക്കി കറന്‍സി പ്രതിസന്ധിയിലായിരിക്കെ ഇത്രയും വിലയുള്ള ബാഗ് ഉപയോഗിച്ചതിനെതിരേയാണ് പ്രതിഷേധം. ചുരുങ്ങിയത് 11 തുര്‍ക്കിക്കാരുടെ ഒരു വര്‍ഷത്തെ ശമ്പളത്തിന് തുല്യമാണ് എമിന്റെ ബാഗിന്റെ വിലെയെന്നാണ് ആരോപണം. എമിന്‍ നേരത്തേയും ആഡംബര ജീവിതത്തിന് വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്.
Post Your Comments