KeralaLatest News

സിനിമകളില്‍ നിന്നും ഈ ദൃശ്യങ്ങള്‍ ഒഴിവാക്കാന്‍ നിയമസഭാ സമിതിയുടെ ശുപാര്‍ശ

നിലവില്‍ ഇത്തരം രംഗങ്ങളില്‍ നിയമപരമായ മുന്നറിയിപ്പ് നല്‍കണമെന്നാണ് ചട്ടം

തിരുവനന്തപുരം: സിനിമകളില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ശുപാര്‍ശ. സിനിമയിലെ ഇത്തരത്തിലുള്ള രംഗങ്ങള്‍ കുട്ടികള്‍ അംഗീകരിക്കുമെന്നതിനാല്‍ ഇവ പൂര്‍ണമായും ഒഴിവാക്കിയ ശേഷം മാത്രമേ സിനിമകള്‍ക്കും സീരിയലുകള്‍ക്കും സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാവൂ എന്ന് നിയമസഭാ സമതി ശുപാര്‍ശ ചെയ്തു.

നിലവില്‍ ഇത്തരം രംഗങ്ങളില്‍ നിയമപരമായ മുന്നറിയിപ്പ് നല്‍കണമെന്നാണ് ചട്ടം. സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശയുള്ളത്. എംഎല്‍എ പി അയിഷ് പോറ്റിയാണ് സമിതിയുടെ അധ്യക്ഷ.

8 ലക്ഷം ഭിന്നശേഷിക്കാരാണ് സംസ്ഥാനത്തുള്ളത്. 2015 വര്‍ഷത്തിലെ കണക്കു പ്രകാരമാണിത്. ഇവര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നും ശുപാര്‍ശയുണ്ട്.

പ്രതിമാസം 5,000 രൂപയില്‍ താഴെ മാത്രം പെന്‍ഷന്‍ ലഭിക്കുന്ന ഭിന്നശേഷിക്കാരായ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് വികലാംഗ പെന്‍ കൂടി നല്‍കണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കട ബാധ്യതകള്‍ എഴുതി തള്ളണെ. ഭൂരഹിത/ ഭവന രഹിത എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ ലൈഫ് മിഷനില്‍ പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്തണം എന്നിവയാണ് മറ്റു ശുപാര്‍ശകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button