Latest NewsCarsAutomobile

മോഹവിലയില്‍ റെനോ ട്രൈബര്‍; അമ്പരന്ന് വാഹനപ്രേമികള്‍

4.4 ലക്ഷം രൂപ മുതല്‍ 5.8 ലക്ഷം വരെയായിരിക്കും വാഹനത്തിന്റെ വില.

ജനപ്രിയ മോഡല്‍ ക്വിഡിനെ അടിസ്ഥാനമാക്കി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ട്രൈബര്‍ എന്ന സെവന്‍ സീറ്റര്‍ എംപിവി അടുത്തിടെയാണ് അവതരിപ്പിച്ചത്. എന്നാല്‍ വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 4.4 ലക്ഷം രൂപ മുതല്‍ 5.8 ലക്ഷം വരെയായിരിക്കും വാഹനത്തിന്റെ വില. ഓട്ടോ വെബ്സൈറ്റായകാര്‍ടോഖ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിഎംഎഫ്-എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റിവേഴ്‌സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ് കൂടാതെ സൈഡ് എയര്‍ബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്.

എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്മെന്റിലായിരിക്കും ട്രൈബറിന്റെ സ്ഥാനം. പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്. 72 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ട്രൈബറിലുള്ളത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. വിദേശത്തുള്ള റെനോയുടെ സീനിക്, എസ്പാസ് എംപിവികളുടെ ഡിസൈന്‍ ട്രൈബറിലും പ്രകടമായേക്കും. ഈ വര്‍ഷം രണ്ടാം പകുതിയോടെ ട്രൈബര്‍ വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button